KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിസന്ധിയിൽ പെട്ടവർക്ക് പാലും ബ്രെഡും നല്‍കി മലനാട് മാതൃകയായി

പാറത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ദിവസവും പാലും ബ്രെഡും നല്‍കി മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി മാതൃകയായി. ദിവസേന രണ്ടായിരം പാക്കറ്റ് പാലും,ആയിരം ബ്രഡും ആണ് മലനാട് സൗജന്യമായി നൽകുന്നത്. ദിവസവും ഉച്ചയോടെ പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിക്കുന്ന ഭക്ഷണന സാധനങ്ങൾ, പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകത്തിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു പഞ്ചയത്തിന്റെ വിവിധ വാർഡുകളിൽ എത്തിക്കുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയിൽ നിന്നും ദിവസവും ഇരുനൂറിലധികം ഉച്ചയൂണുകൾ തയ്യാറാക്കി വിവിധ വാർഡുകളിൽ കോവിഡ് പ്രതിസന്ധിയിൽ കഴിയുന്നവർക്ക് എത്തിക്കുന്നുണ്ട്.

error: Content is protected !!