കോവിഡ് ബാധിതന്റെ ശവസംസ്‌കാരം സേവാഭാരതി നടത്തി

എരുമേലി: കരിങ്കല്ലുംമൂഴിയിൽ കോവിഡ് ബാധിച്ച് മരിച്ച ബാലൻപിള്ള(80)യുടെ മൃതദേഹം സേവാഭാരതിയുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടായിരുന്നു. പോലീസ് പരിശോധനയ്ക്കുശേഷം കോവിഡ് പ്രതിരോധ സേവനരംഗത്തുള്ള ബിനു മറ്റക്കര, ഷെഹിം വിലങ്ങുപാറ, അസ്ഹർ കറുകാഞ്ചേരി, രാജേഷ്‌മോൻ കൊച്ചുതോട്ടത്തിൽ തുടങ്ങിയവർ ചേർന്നാണ് മൃതദേഹം വീട്ടിൽനിന്ന്‌ ചുമന്ന് സേവാഭാരതിയുടെ ആംബുലൻസിൽ കയറ്റിയത്. സേവാഭാരതി പ്രവർത്തകർ ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിക്കുകയും വ്യാഴാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്ക് ശേഷം മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ എത്തിക്കുകയും ആയിരുന്നു. സേവാഭാരതി പ്രവർത്തകരായ അരുൺ സതീഷ്, രാജീവ് മോഹൻ, വി.ആർ.രതീഷ്, ഹരികൃഷ്ണൻ കനകപ്പലം തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!