KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു

മുണ്ടക്കയം: കോവിഡ് രൂക്ഷമായ സാഹചര്യത്തതിൽ പഞ്ചായത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു. സംസ്ഥാനത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങൾ മാത്രമാകും തിങ്കളാഴ്ച മുതൽ മുണ്ടക്കയത്തും ഉണ്ടാവുക. ഗ്രാമപ്പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. 

നിയന്ത്രങ്ങൾ ഏർപ്പെടുത്തുമ്പോൾ പഞ്ചായത്തിൽ 487 രോഗികൾ ഉണ്ടായിരുന്നു. ഇപ്പോൾ 271 ആയി കുറഞ്ഞു.അതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. കൂടുതൽ പോസിറ്റീവ് കേസുകൾ നിലനിൽക്കുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും. ടൗണിൽ ഗതാഗത നിയന്ത്രണങ്ങളും, കർശന പോലീസ് പരിശോധനയും തുടരും. പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗത്തിൽ പ്രസിഡന്റ്‌ രേഖദാസ് അധ്യക്ഷത വഹിച്ചു. 

വൈസ് പ്രസിഡന്റ്‌ ദിലീഷ് ദിവാകർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ, വാർഡ് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, സിജി ഷാജി വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ റോയ് കപ്പിലുമാക്കൽ, എം.ജി.രാജു, ചാർളി കോശി, അബ്ദുൽ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!