ചിറക്കടവ് മറ്റത്തിൽപ്പടി പാലം പൊളിക്കും; ഇന്നുമുതൽ ഗതാഗതം വഴിതിരിച്ചുവിടും

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേയുടെ നിർമാണഭാഗമായി ചിറക്കടവ് അമ്പലത്തിന് സമീപത്തെ മറ്റത്തിൽപ്പടി പാലം പൊളിക്കും. ഇവിടെ വീതികൂടിയ പാലം നിർമിക്കും. പൊൻകുന്നം-മണിമല റോഡിൽ ചിറക്കടവ് ഭാഗത്ത് അതിനാൽ ബുധനാഴ്ചമുതൽ ഗതാഗതം വഴിതിരിച്ചുവിടും.

മണിമല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചിറക്കടവ് അമ്പലത്തിന്റെ വടക്കേനടയിലൂടെ ചിറയുടെ സമീപത്തുകൂടി കടന്നുപോകുന്ന റോഡിലൂടെ പോകണം.

ഇതുവഴി മറ്റത്തിൽപ്പടി പാലം കഴിഞ്ഞുള്ള പുളിമൂട് കവലയിലെത്താം. പൊൻകുന്നത്തുനിന്ന് വരുന്ന വാഹനങ്ങൾ പുളിമൂട്ടിൽനിന്ന് ഇതേ റോഡിൽ പ്രവേശിക്കണം.

വീതികുറവായ റോഡായതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾ ഓടുമ്പോൾ കൂടുതൽ ശ്രദ്ധപുലർത്തേണ്ട വഴിയാണിത്.

error: Content is protected !!