വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
വാഴൂർ: വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 82 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഒപി വിഭാഗം പൂർണമായും പുതിയ കെട്ടിടത്തിലേക്കു മാറ്റി കൗൺസലിംഗിന് അടക്കമുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപരേഖ.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ടി.എൻ. ഗിരീഷ് കുമാർ, സിന്ധു ചന്ദ്രൻ, തോമസ് വെട്ടുവേലിൽ, ശ്രീകാന്ത് പി. തങ്കച്ചൻ, ഡി. സേതുലക്ഷ്മി, രഞ്ജിനി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.