കനത്ത മഴയും, കാറ്റും, കോരൂത്തോട്ടിൽ വ്യാപക കൃഷിനാശം
കോരൂത്തോട്: വ്യാഴാഴ്ച രാവിലെ മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കോരുത്തോട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വ്യാപക കൃഷിനാശം. അതിരാവിലെ മുതൽ തുടങ്ങിയ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ പ്രദേശത്തെ റബ്ബർമരങ്ങൾ കടപുഴകുകയും ഒടിയുകയും ചെയ്തു. വാഴ, കൊക്കോ എന്നീ കൃഷികളും പ്ലാവുകളും കാറ്റിൽ ഒടിഞ്ഞുവീണു. പല വീടുകൾക്കും നാശനഷ്ടം സംഭവിച്ചു .
പൊൻമലക്കുന്നേൽ ബിനുവിന്റെ കാലിത്തൊഴുത്ത് മരംവീണും കാറ്റിൽ ഷീറ്റുകൾ പറന്നുപോയും നാശനഷ്ടം ഉണ്ടായി. മറ്റപ്പള്ളി സാബു, പൂവത്തുംമൂട്ടിൽ വക്കച്ചൻ, തൊട്ടിപ്പാട്ട് സാബു, ഡയസ് കൊച്ചുപുരയ്ക്കൽ, വാണിയപ്പുരയ്ക്കൽ സാബു, കുന്നപ്പള്ളിയിൽ മേരി, വാഴാംപറമ്പിൽ സാബു തുടങ്ങിയവരുടെ പുരയിടങ്ങളിലെ കൃഷിയാണ് നശിച്ചത്.
