ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയൻ വൈദികയോഗം നടത്തി
മുണ്ടക്കയം: എസ്.എൻ.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയൻതല വൈദികയോഗം യൂണിയൻ ആസ്ഥാനത്ത് നടത്തി. യോഗം കൗൺസിലറും വൈദികയോഗം രക്ഷാധികാരിയുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് അധ്യക്ഷനായ യോഗത്തിൽ പ്രസിഡൻറ് ബാബു ഇടയാടിക്കുഴി ആമുഖപ്രഭാഷണം നടത്തി. ശിവഗിരിമഠം തന്ത്രിമുഖ്യൻ നാരായണപ്രസാദ് തന്ത്രി മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബെന്നി ശാന്തി സംഘടനാസന്ദേശം നൽകി. ഷാജി ശാന്തി, എസ്.എൻ.പുരം ബിനോയ് ശാന്തി, യൂണിയൻ പ്രസിഡൻറ് ബാബു ഇടയാടിക്കുഴി, ഡോ. പി.അനിയൻ, ഷാജി ഷാസ്, പനവേഷ് ശാന്തി, ബൈജു ശാന്തി, മുക്കുളം വിജയൻശാന്തി, വി.വാസവൻ, കെ.ജി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

