KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്നേഹഗാഥ സെമിനാർ

 

പൊൻകുന്നം: ജനകീയ വായനശാലയിൽ സ്ത്രീധനം, സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ സ്നേഹഗാഥ സെമിനാർ നടത്തി. ജയ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലീമ വി.കുരുവിള വിഷയാവതരണം നടത്തി. എം.എൻ.അഖില, അഖില പ്രകാശ്, എ.ആർ.മീന, ഷൈനി പ്രസന്നൻ എന്നിവർ സംസാരിച്ചു.

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ സ്നേഹഗാഥ സെമിനാർ മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.രാജീവ്, കൃഷ്ണ ജയരാജ്, ഐശ്വര്യ പ്രസാദ്, സബീർ മുഹമ്മദ്, സച്ചിൻ ബാബു, പി.എം.ശരത്ത്, വിശാൽഎ.നായർ, എം.കശ്യപ്, കാർത്തിക മനോജ്, അനഘ രാജ് തുടങ്ങിയവർ സംസാരിച്ചു.

ഉരുളികുന്നം: താഷ്‌കന്റ് ലൈബ്രറിയിൽ സ്നേഹഗാഥ വെബിനാർ ജില്ലാപഞ്ചായത്തംഗം പി.ആർ.അനുപമ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ.എസ്.ശശികുമാർ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. ജില്ലാസെക്രട്ടേറിയറ്റംഗം വൈഷ്ണവി ഷാജി, സി.എൻ.മഞ്ജു, എം.റോയ്, പ്രശാന്ത് ആർ.നായർ, ശ്രീവിദ്യ സാബു, കെ.സി.സോണി, എസ്.സന്ദീപ് ലാൽ, എ.പി.വിശ്വം എന്നിവർ സംസാരിച്ചു.

error: Content is protected !!