സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ ; വിതരണോദ്‌ഘാടനം നടത്തി.
കണമല : കോവിഡ് കാലത്ത് കർഷകർക്ക് കൈത്താങ്ങായി കേരള ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കോവിഡ് സമാശ്വാസ പദ്ധതിയായ സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണത്തിന്റെ കാഞ്ഞിരപ്പള്ളി ബ്ലോക്കുതല ഉദ്‌ഘാടനം പൂഞ്ഞാർ നിയോജക മണ്ഡലം എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
ബുധനാഴ്ച്ച ഉച്ചതിരിഞ്ഞു 3:00 മണിക്കു കണമല കാർഷിക സംഘം ഓഫീസിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി അധ്യക്ഷത വഹിച്ചപ്പോൾ ക്ഷീരസംഘം പ്രസിഡന്റ് പി.വി ജോസഫ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗ്ഗി ജോസഫ്,വാർഡ് മെമ്പർ മറിയാമ്മ ജോസഫ്,കാഞ്ഞിരപ്പള്ളി ക്ഷീര വികസന ഓഫീസർ ജിസാ ജോസഫ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
