റവ.ഡോ. ആന്റണി നിരപ്പേൽ അനുസ്മരണം
പെരുവന്താനം: വിദ്യാഭ്യാസവിചക്ഷണനും എക്യുമെനിക്കൽ മതസൗഹാർദപ്രസ്ഥാനങ്ങളുടെ അമരക്കാരനും സെന്റ് ആന്റണിസ് കോളജുകളുടെ സ്ഥാപകനുമായ റവ.ഡോ. ആന്റണി നിരപ്പേലിന്റെ നിര്യാണത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ അനുസ്മരണം നടത്തി.
വിശുദ്ധ കുർബാനയ്ക്കും പ്രത്യേക പ്രാർഥനകൾക്കും പെരുവന്താനം സെന്റ് ജോസഫ് ഫൊറോനപള്ളി വികാരി ഫാ. തോമസ് നെല്ലൂർകാലായിൽപറന്പിൽ കാർമികത്വം വഹിച്ചു. കോളജ്ചെയർമാൻ ബെന്നി തോമസ് പുതുപ്പറന്പിൽ അധ്യക്ഷത വഹിച്ചു. റ്റിജോമോൻ ജേക്കബ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കൽ, സണ്ണി ജോസഫ്, ബോബി കെ. മാത്യു, ജോസ് ആന്റണി, രതീഷ് പി.ആർ., സുപർണ്ണ രാജു, ഷാന്റി മോൾ എസ്, ജിൻറ്റുമോൾ, സോനുജോസഫ്, പ്രിൻസി മാത്യൂസ്, മറിയാമ്മ അലക്സ്, രസ്നിമോൾ ഇ.എ., ബിനു കുര്യൻ, അഞ്ജലി ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
