KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്ന​ത്തോ​ടെ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. 23.09 ആ​ണ് പ​ഞ്ചാ​യ​ത്തി​ലെ ടി​പി​ആ​ർ നി​ര​ക്ക്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​പി​ആ​ർ നി​ര​ക്കു​ള്ള പ​ഞ്ചാ​യ​ത്താ​ണ് പാ​റ​ത്തോ​ട്.
ഇ​ന്നു മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റു വ​രെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ വ​സ്തു​ക്ക​ളാ​യ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ, ബേ​ക്ക​റി, മ​ത്സ്യ​മാം​സ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. മ​റ്റ് ഇ​ത​ര ക​ട​ക​ൾ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, ടൈ​ൽ​സ്, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, ബാ​ർ​ബ​ർ​ഷോ​പ്പ്, വ​ർ​ക്ക് ഷോ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ട​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ഹോ​ട്ട​ൽ എ​ന്നി​വയ്ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സൗ​ക​ര്യം മാ​ത്രം അ​നു​വ​ദി​ക്കും. ഓ​ട്ടോ ടാ​ക്സി​ക​ൾ സ്റ്റാ​ൻ​ഡി​ൽ കി​ട​ന്ന് സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടി​ല്ല. ഫോ​ൺ മു​ഖേ​നെ​യു​ള്ള ബു​ക്കിം​ഗി​ലൂ​ടെ മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടു​ള്ളു. ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​യു​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച്, 15 വാ​ർ​ഡു​ക​ളും ചി​റ്റ​ടി – മാ​ങ്ങാ​പ്പാ​റ, കു​ന്നും​ഭാ​ഗം കോ​ള​നി റോ​ഡു​ക​ളും അ​ട​ച്ചു. 
ജി​ല്ല​യി​ൽ ടി​പി​ആ​ർ നി​ര​ക്ക് ഏ​റ്റ​വും കൂ​ടി നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ആ​യ​തി​നാ​ൽ ഇ​ന്നു മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ പോ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. അ​നാ​വ​ശ്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തും കൂ​ട്ടം കൂ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മം 2021, ഇ​ന്ത്യ​ൻ​ശി​ക്ഷാ നി​യ​മം 188, 169, ദു​ര​ന്ത​നി​വാ​ര​ണ​നി​യ​മം 2005 എ​ന്നി​വ പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചോ​റ്റി, ചി​റ്റ​ടി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി നാ​ളെ ചി​റ്റ​ടി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.  
പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, സി​ന്ധു മോ​ഹ​ൻ, ഡ​യ​സ് കോ​ക്കാ​ട്ട്, വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ, അ​ന്ന​മ്മ വ​ർ​ഗീ​സ്, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ബി​സ്, പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

error: Content is protected !!