KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അവകാശസംരക്ഷണ ദിനാചരണം

മുണ്ടക്കയം: നാഷണൽ എക്‌സ്‌സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് തലത്തിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. താലൂക്ക് പ്രസിഡന്റ് ഡോമിനിക്ക് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി ആൽബി ടോം, ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, തെക്കൻ മേഖല സെക്രട്ടറി ബെന്നി കാരയ്ക്കാട്ട്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വിജയൻ ചെറുവള്ളി, പാറത്തോട് യൂണിറ്റ് പ്രസിഡന്റ് പ്രകാശ്, കെ.എസ്.തോമസ് എന്നിവർ സംസാരിച്ചു. മുണ്ടക്കയം യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി അജയകുമാർ(പ്രസി.), വിശ്വനാഥൻ(സെക്ര.), പോൾ(ട്രഷ.), സെബാസ്റ്റ്യൻ(ഓർഗനൈസിങ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!