KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് വാക്സിന് പണപ്പിരിവ്; പഞ്ചായത്തംഗത്തിനെതിരേ പരാതി

മുണ്ടക്കയം ഈസ്റ്റ്: കോവിഡ് വാക്സിനെടുക്കുന്നതിന് ചെലവിനത്തിൽ നൂറ് രൂപ വീതം പിരിവെടുത്ത പഞ്ചായത്തംഗത്തിനെതിരേ പ്രതിഷേധം. പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡായ മൂഴിക്കലിലാണ് സൗജന്യ വാക്സിൻ വിതരണത്തിന് പണം പിരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണപക്ഷ അംഗത്തിന്റെ നടപടിയിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളായ പി.വൈ.നിസാർ, പി.ആർ.ബിജുമോൻ, എം.സി.സുരേഷ്, പ്രഭാവതി ബാബു, വി.എൻ.ജാൻസി, സാലിക്കുട്ടി ജോസഫ് എന്നിവർ സെക്രട്ടറിക്ക് പരാതി നൽകി.

error: Content is protected !!