KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി പി ഐ എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കുന്നു.

കാത്തിരപ്പള്ളി: സി പി ഐ എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നു നിലകളിലായി പുതിയ മന്ദിരം നിർമ്മിക്കുന്നു.
മുപ്പതു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ദേശീയ പാത 183ന്റെ ഓരത്ത് നിലവിലുള്ള ഓഫീസ് പൊളിച്ച് നീക്കിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. സെപ്ത o ബർ 15 ന് പി ഐഷുക്കൂറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഇതിന് തറക്കല്ലിടും. ഓഫീസ്, പൊതുജന സേവന കേന്ദ്രം, പാലിയേറ്റീവ് കേന്ദ്രം, മിനി ഓഡി േറ്റാറിയ o എന്നിവ ഉണ്ടാക്കും. കെട്ടിട നിർമ്മാണത്തിന് പാർട്ടി മെംബർമാരിൽ നിന്നും പിരിച്ചെടുത്ത  തുക പി കൃഷ്ണ പിള്ള ദിനമായ ഓഗസ്റ്റ് 19 ന് രാവിലെ പത്തിന് ഇടക്കുന്ന o  എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച്‌ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഏറ്റുവാങ്ങും.കെ കെ ശശികുമാർ ചെയർമാനും പി കെ ബാലൻ സെക്രട്ടറിയും ടി ആർ രവി ചന്ദ്രൻ ,പി കെ സജികുമാർ (ഓഡിറ്റർമാർ ) എന്നിവർ ഭാരവാഹികളായി ഓഫീസ് നിർമമാണ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

error: Content is protected !!