KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിടില്ല, ചിറക്കടവുകാർ… റോഡിനായി ഏതറ്റംവരെയും സഞ്ചരിക്കും

 

ഹൈവേയിലെ വളവുകളെക്കുറിച്ച് മാതൃഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത. ഇത്‌ അടിസ്ഥാനമാക്കി നാട്ടുകാർ മന്ത്രിക്ക് പരാതി നൽകി

‘എന്റെ നാട് ചിറക്കടവ്’ നല്ല റോഡിനായി സ്ഥാപിച്ച ബോർഡ്

കാത്തിരിപ്പുകേന്ദ്രങ്ങൾ വേണ്ടത് ഇവിടെ

ജനത്തിരക്കേറിയ പ്രദേശത്ത് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ കെ.എസ്.ടി.പി. തയ്യാറായിട്ടില്ല. നാട്ടുകാർ ആവശ്യപ്പെടുന്ന പ്രദേശങ്ങൾ ഇവയാണ്. എസ്.ആർ.വി.കവല, പടനിലം, ചെറുവള്ളി അമ്പലം, മണ്ണനാനി, താളിയാനിപ്പടി. 

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടി പരിഹാരം തേടി ഒരു ഗ്രാമംതന്നെ കാമ്പയിനിൽ. നാട്ടുകാരുടെ മുഴുവൻ ഒപ്പ്‌ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വ്യാഴാഴ്ച പരാതി നൽകും. ചെറുവള്ളി പ്രദേശത്ത് ഞായറാഴ്ച ജനങ്ങൾ മുന്നിട്ടിറങ്ങി ഒപ്പുശേഖരണം നടത്തി. ഇതിനകം ഇന്നാട്ടുകാർ മന്ത്രിക്ക് മൂന്ന് പരാതി നൽകിയിട്ടുണ്ട്.

‘എന്റെ നാട് ചിറക്കടവ്’ എന്ന ചിറക്കടവിലെ രണ്ടായിരം പേരുള്ള ഫേസ്ബുക്ക് കൂട്ടായ്മ റോഡ് വിഷയം അഭിമാനമായി ഏറ്റെടുത്ത് ജനാഭിപ്രായം സ്വരൂപിക്കുന്നുണ്ട്. നിവരാത്ത വളവുകൾ, പാലങ്ങളുടെ നിർമാണത്തിലെ പോരായ്മകൾ, വേണ്ടിടത്ത് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങളിലാണ് പത്തുകിലോമീറ്ററിലേറെ പ്രദേശത്തെ ജനങ്ങൾ പരിഹാരം ആവശ്യപ്പെടുന്നത്. 

ആറാട്ടുകടവ് തുറന്നുകൊടുക്കണം

ചെറുവള്ളി ദേവിക്ഷേത്രത്തിലെ ആറാട്ട് നടത്തുന്ന കടവും സംരക്ഷണഭിത്തിമൂലം അടഞ്ഞു. ഇവിടെയും വഴി നിർമിക്കണം.

വളവുകൾ നിവരണം

തെക്കേത്തുകവലയിലും മണിമലയിലും നിലവിലുള്ള വളവുകൾ കൂടുംവിധമാണ് നിർമാണം നടന്നിരിക്കുന്നത്. ഇത്തരം വളവുകൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണം. 

അടച്ചുകെട്ടിയ കടവുകളിലേക്ക് വഴി വേണം

മണിമലയാറ്റിലെ കടവുകളെല്ലാം അടച്ചുകെട്ടി. നൂറുകണക്കിന് ജനങ്ങൾ ഉപയോഗിച്ചിരുന്ന ചെറുവള്ളി പള്ളിപ്പടി, തേക്കുംമൂട്, തായിക്കര, കുന്നത്തുപുഴ, പഴയിടം, മണ്ണനാനി എന്നിവിടങ്ങളിലെ കടവുകളിലേക്ക് വഴി വേണം.

error: Content is protected !!