സ്വർണ്ണ വ്യാപാരികൾ ധർണ്ണ നടത്തി
പൊൻകുന്നം :സ്വർണ്ണാഭരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് പുതുതായി നടപ്പിൽ വരുത്തിയ യൂണിക്ക് ഐഡൻ്റിഫിക്കേഷൻ കോഡ് (എച്.യു.ഐ.ഡി) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ നടത്തി.അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വിൽസൺ ഇട്ടിയവിരാ സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ഡൊമനിക്ക് സാവിയോ, ഷെഫീക്ക് ജി ഗോൾഡ്, ബേബിച്ചൻ മടുക്കക്കുഴി, ഗിരി രാജൻ, കൈലാസ് എന്നിവർ സംസാരിച്ചു.
