സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: സെൻട്രൽ സർ വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ നൂറുൽ ഹുദാ സ്കുളിൽ ഓണം വിപണി ആരംഭിച്ചു. 15 ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റ് മാത്യു കുളങ്ങരയ്ക്ക് നൽകി ആക്ടിംഗ് പ്രസിഡന്റ് നസീമാ ഹാരീസ് വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ.ഷെമീർ, സുനിൽ തേനംമാക്കൽ , ഭരണസമിതിയംഗംങ്ങളായ, നിബു ഷൗക്കത്ത്, പി .എ.താഹ, സക്കീർ കട്ടുപ്പാറ,സുബിൻ സലീം, സെക്രട്ടറി പി.കെ.സൗദ, എന്നിവർ പങ്കെടുത്തു.
