തോട്ടം തൊഴിലാളികൾക്ക് ഓണക്കോടി നൽകി
മുണ്ടക്കയം : തോട്ടം തൊഴിലാളികൾക്ക് ആശ്വാസമേകി ഓണക്കോടികളുമായി ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ ( സി ഐ ടി യു മുണ്ടക്കയം വാലിയിലെ ഒൻപത് എസ് സ്റ്റേറ്റുകളിലായി ജോലി ചെയ്യുന്ന ഈ യൂണിയനിലെ 400ലേറെ തൊഴിലാളികൾക്കാണ് യൂണിയന്റെ നേതൃത്വത്തിൽ ഓണക്കോടി നൽകിയത്. പുരുഷൻമാർക്ക് ബാലരാമപുരം ഡബിൾ മുണ്ടും സ്ത്രീകൾക്ക് സെറ്റ് സാരികളുമാണ് നൽകിയത്.
കൂട്ടിക്കൽ താളുങ്കൽ എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ വെച്ച് യൂണിയൻ പ്രസിഡണ്ട് അഡ്വ.പി ഷാനവാസ് ഓണക്കോടി കൈമാറി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ രാജേഷ്, വൈസ് പ്രസിഡണ്ട് കെ എൻ സോമരാജൻ, മാനേജിംഗ് കമ്മിറ്റിയംഗം പി കെ പ്രദീപ്, കൺവീനർ എം വി ഹരിഹരൻ , കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ എന്നിവർ സംസാരിച്ചു. അനുമോൾ സുരേഷ് അധ്യക്ഷയായി. ചെറുവള്ളി എസ്സേറ്ററിൽ കണ്ണനും ഒന്നാം ഡിവിഷനിൽ നികേഷും രണ്ടാം ഡിവിഷനിൽ കോശിയും സുരേഷും വെള്ളനാടിയിൽ വി രാജനും ചിറ്റടിയിൽ നാഗരാജും പഴുത്തടത്ത് സോനി ഡോമിനിക്കും വേങ്ങത്താനത്ത് ഷിജോ ജോർജും പങ്കാളികളായി.
