KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കാഞ്ഞിരപ്പള്ളി :ആസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ചു ദിവസങ്ങളിലായി സൗജന്യ കരിയർ ഗൈഡൻസ് അടക്കം നടത്തിയ ഉപഹാര സമർപ്പണത്തിന് സമാപനം കുറിച്ച്കൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ എസ്എസ്എൽസി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ ഫുൾ എ പ്ലസ് ലഭിച്ചആസിഫ് അൻവർഷായെ വീട്ടിലെത്തി ആദരിച്ചു.

ആസർ അക്കാദമിക് ആൻറ് കരിയർ വിംഗ് ഹെഡ് ഡോ. ദിൽഷാദ് അഷറഫ്, ഭാരവാഹികളായ കെ.പി. ഷംസുദ്ദീൻ , മുജീബ് റഹ്മാൻ, മുഹമ്മദ് അൻസാരി, അഡ്വ. റഫീഖ് ഇസ്മായിൽ , സിറാജ് തൈപ്പറമ്പിൽ , പി.എസ്. അൻസാരി, അൽഫാസ് റഷീദ്, ഷംസ് തോട്ടത്തിൽ , റിയാസ് കാൾടെക്സ്, ഷൈജു കളരിക്കൽ , ഷാജി പാടിക്കൽ , ഖമർ തോട്ടത്തിൽ , പി.എം അബ്ദുൽ സലാം, എന്നിവർ ചടങ്ങിൽ പങ്കാളികളായി

error: Content is protected !!