KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്തിൽ കര്‍ഷകദിനം ആചരിച്ചു. മികച്ച കർഷകരെ ആദരിച്ചു

പാറത്തോട് :പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെയും, കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചുകൊണ്ട് പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്തംഗം കുമാരി.പി.ആര്‍ അനുപമ,ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അഡ്വ.സാജന്‍ കുന്നത്ത്, ബ്ലോക്ക് മെമ്പര്‍ ശ്രീ. റ്റി.ജെ മോഹനന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രമതി.സിന്ധു മോഹനന്‍, സ്റ്റാന്‍റിംഗം കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീ.ഡയസ് കോക്കാട്ട്,ശ്രീമതി.വിജയമ്മ വിജയലാല്‍, ശ്രീമതി.ഷേര്‍ലി വര്‍ഗീസ്, മെമ്പര്‍മാരായ ശ്രീ.കെ.കെ ശശികുമാര്‍, ശ്രീ.കെ.പി സുജീലന്‍,ശ്രീ.കെ.യു അലിയാര്‍, ശ്രീ.ബിജോജി തോമസ്,സെക്രട്ടറി ശ്രീ.റ്റി.എ ജോണി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

യോഗത്തിന് കൃഷി ഓഫീസര്‍ ശ്രീമതി.യമുന ജോസ് സ്വാഗതവും, കൃഷി അസിസ്റ്റന്‍റ് ശ്രീ.നിയാസ് നന്ദിയും അറിയിച്ചു. മികച്ച കര്‍ഷകരായി ജോര്‍ജ് പി.എം,പടന്നമാക്കല്‍, പീതാംബരന്‍ ടി.എന്‍, തോണിക്കുഴിയില്‍, അശ്വതികുമാരി ജി.അത്തിക്കുഴിയില്‍, റോസമ്മ ജേക്കബ്,കൊച്ചുകരിപ്പാപറമ്പില്‍,വിന്‍സി സുബിന്‍,വാടയില്‍, റെനി നിഷാദ്,പുത്തന്‍പുരക്കല്‍,ബേബി പേണ്ടാനത്ത് എന്നിവരെ ആദരിച്ചു.

error: Content is protected !!