KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെമ്പറുടെ ഗൃഹപ്രവേശനാൾ എല്ലാ വീട്ടിലും പച്ചക്കറികിറ്റ് സമ്മാനം

എലിക്കുളം: കോവിഡ് കാലമായതിനാൽ ഗൃഹപ്രവേശം ചടങ്ങ് മാത്രമായി നടത്തിയ പഞ്ചായത്തംഗം തന്റെ വാർഡിലെ എല്ലാ വീടുകളിലേക്കും പച്ചക്കറി കിറ്റ് സമ്മാനിച്ചു. എലിക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡംഗം മുണ്ടയ്ക്കൽ ദീപ ശ്രീജേഷാണ് ഓരോ കുടുംബത്തിനും ഓണത്തിന് ആവശ്യമായ പച്ചക്കറി നൽകിയത്. 

ഭർത്താവ് ശ്രീജേഷ്, മക്കൾ അതുല്യ എസ്.കൃഷ്ണ, ആവണി എസ്.കൃഷ്ണ എന്നിവരും അയൽവാസികളും പൊതുപ്രവർത്തകരുമായ എലിക്കുളം ലൈബ്രറി സെക്രട്ടറി സി.മനോജ്, ജോബി പുളിയങ്കൽ, ചന്ദ്ര മോഹനൻ നായർ വളവനാനിക്കൽ, ഷാജി വയലിൽ, രവീന്ദ്രൻ നായർ വെള്ളാനിക്കുന്നേൽ, ടി.എസ്.രഘു, അച്യുതൻ കാവുങ്കൽ, ജിബിൻ തോമസ്എന്നിവരും ചേർന്നാണ് കിറ്റുകൾ തയ്യാറാക്കിയത്. 

അഞ്ചാം വാർഡ് വികസനസമിതിയംഗങ്ങളായ ശങ്കർ, അഭിജിത്, റോഷൻ, അനിരുദ്ധ്, എം.സിദ്ധാർത്ഥ് എന്നിവരുടെ നേതൃത്വത്തിൽ ഒരുദിവസം കൊണ്ട് വിതരണം പൂർത്തിയാക്കി.

error: Content is protected !!