KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ

  

മണിമല: നിരവധി മോഷണക്കേസുകളിലെ പ്രതിയെ മണിമല പോലീസ് അറസ്റ്റുചെയ്തു. വാഴൂർ കോണക്കടവ് ഭാഗത്ത് ഇടയക്കുളത്ത് വീട്ടിൽ വിമൽ വിനോദി(നന്ദു-22)നെയാണ്, ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എൽ.സജിമോന്റെ നിർദേശപ്രകാരം മണിമല പോലീസ് ഇൻസ്പെക്ടർ ബി.ഷാജുമോനും സംഘവും അറസ്റ്റുചെയ്തത്.

ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന വീട് പോലീസ്‌സംഘം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ചാമംപതാൽ മാരാംകുന്ന് ഭാഗത്ത് കഴിഞ്ഞമാസം നടന്ന മോഷണക്കേസിൽ അന്വേഷണത്തിനിടെയാണ്‌ ഇയാൾ പിടിയിലാകുന്നത്‌. എരുമത്തല പി.ആർ.ഡി.എസ്. മന്ദിരത്തിലെ മോഷണം, മണിമല ഫൊറോനാ പള്ളിക്കുസമീപത്തെ വീട്ടിലെ ബൈക്ക് മോഷണം, വെള്ളാവൂരിലെ വീട്ടുമുറ്റത്തുനിന്ന് ബൈക്ക് മോഷണം എന്നീ കേസുകളിലെ പ്രതിയാണ്. 

പത്തനംതിട്ട ഇലന്തൂർ, പെരുനാട് ഭാഗങ്ങളിൽനിന്ന്‌ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത കേസിലും പ്രതിയാണ്. മണിമല, കറുകച്ചാൽ, ചങ്ങനാശ്ശേരി, ആലപ്പുഴ സ്റ്റേഷനുകളുടെ പരിധിയിലെ നിരവധി മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയാണിയാളെന്ന്‌ പോലീസ് പറഞ്ഞു.

error: Content is protected !!