ചിറക്കടവിനിത് നന്മയുടെ ഓണം
ചിറക്കടവ്: അർഹർക്ക് ഓണക്കിറ്റും ഓണക്കോടിയും സമ്മാനിച്ച് ചിറക്കടവ് ഗ്രാമത്തിലെ കൂട്ടായ്മ. ആയിരം രൂപയിലേറെ വിലവരുന്ന നിത്യോപയോഗ സാധനങ്ങളും ഓണക്കോടിയും സമ്മാനിച്ചത് രണ്ടായിരം പേരുള്ള ‘എന്റെ നാട് ചിറക്കടവ്’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ്. കുടുംബത്തിന് ഓണം കൂടാനാവശ്യമായ മുഴുവൻ സാമഗ്രികളും, പായസക്കിറ്റും ഉപ്പേരിയുമുൾപ്പെടെയുള്ള കിറ്റുകളാണ് എത്തിച്ച് നൽകിയത്. സഹായം കൈമാറുന്ന ചിത്രം എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന തീരുമാനത്തോടെയാണ് ഇവർ നന്മപ്രവൃത്തിക്കിറങ്ങിയത്. പ്രവർത്തകർതന്നെ പണം സ്വരൂപിച്ചാണ് ഓണക്കിറ്റുകളും ഓണക്കോടിയും നൽകിയത്.
