KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തിരുവോണ നാളിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി.

കാഞ്ഞിരപ്പള്ളി : തിരുവോണ നാളിൽ ഹോട്ടലുകളും കാന്റീനും അടഞ്ഞു കിടന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കേരളാ കോൺഗ്രസ് 7-ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ വിതരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറബിൽ ഭക്ഷണം വിതരണം ഉദ്‌ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ആന്റണി മാർട്ടിൻ , റെജി കാവുങ്കൽ മുതലായവർ പരിപാടിയ്ക്ക് നേതൃത്വം നൽകി

error: Content is protected !!