KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് കെയർ സെന്ററിൽ കഴിയുന്നവർക്ക് ഓണസദ്യയൊരുക്കി പാറത്തോട് ഗ്രാമപഞ്ചായത്ത് മാതൃകയായി.

പാറത്തോട് : ഒരുമയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന തിരുവോണത്തിന്റെ മഹത്വം വിളിച്ചോതി, കോവിഡ് രോഗം മൂലം താത്കാലികമായി സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കോവിഡ് ഡോമിസിലിയറി കെയർ സെന്ററിൽ കഴിയുന്നവർക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി പാറത്തോട് ഗ്രാമപഞ്ചായത്ത് മാതൃകയായി. പിപിഇ കിറ്റ് അണിഞ്ഞ സന്നദ്ധപ്രവർത്തകർ കോവിഡ് സെന്ററിൽ കഴിയുന്ന 34 രോഗബാധിതർക്ക് നിറഞ്ഞ സന്തോഷത്തോടെ സദ്യയും പായസവും വിളമ്പി, അവരെയും തിരുവോണത്തിന്റെ സന്തോഷത്തിൽ പങ്കാളികളാക്കി . സ്വന്തം കുടുബത്തോടെയൊപ്പം ഓണം ആഘോഷിക്കുവാൻ സാധിക്കാതെ ഒറ്റപ്പെട്ടുപോയ അവർക്ക്, അത് ഏറെ ആശ്വാസമായിരുന്നു.

നാട്ടിൽ എല്ലാവരും ഓണമാഘോഷിക്കുമ്പോൾ അതിലൊന്നും പങ്കുചേരാനാവാതെ കോവിഡ് ബാധിതരായി കഴിയുന്നവർക്ക് സന്തോഷവും അതിലുപരി ഈ വർഷത്തെ ഓണസദ്യ ഓർമ്മയാകാതെ ലഭ്യമാക്കിയതിന് പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നന്ദി പറയുകയാണ് ഇവിടെ താമസിക്കുന്ന 34 രോഗബാധിതർ..

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിക്കുട്ടി മഠത്തിനകം നേതൃത്വം നൽകുന്ന ഭരണസമിതിയുടെ കീഴിൽ കോവിഡ് ബാധിതരായി ബുദ്ധിമുട്ടുന്ന കാഞ്ഞിരപ്പള്ളി താലൂക്കിലെ ജനങ്ങൾക്ക്‌ വേണ്ടി കോവിഡ് പ്രാരംഭകാലഘട്ടത്തിൽ സിഎഫ്.എൽ. റ്റി. സിയും പിന്നീട് ഇതുവരെ ഡി.സി.സി യും നടത്തിവരുന്നു. സമ്പൂർണ്ണ ലോക്‌ഡോൺ കാലത്ത് കമ്മ്യൂണിറ്റി കിച്ചണും മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പാലും ബ്രെഡും പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃത്യമായി ഭക്ഷണകിറ്റുകളും എത്തിച്ച് സമീപപഞ്ചായത്തുകൾക്ക് മാതൃക ആവുകയാണ് പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരും ജീവനക്കാരും.

error: Content is protected !!