“comm onam 2.0” ക്ലാസ് ടീച്ചർക്ക് അടിപൊളി ഓണസമ്മാനവുമായി സെന്റ് ഡൊമിനിക്സ് HSS ലെ 2019-21 കോമേഴ്സ് ബാച്ചിലെ പുലിക്കുട്ടികൾ
കാഞ്ഞിരപ്പള്ളി : കൊറോണഭീതിയിൽ മുങ്ങി കേരളത്തിന്റെ രണ്ടാം ഓണാഘോഷത്തില്‍ വ്യത്യസ്തമായ ഒരു ഓണവിഭവവുമായി എത്തിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് HSS ലെ 2019-21 കോമേഴ്സ് ബാച്ചിലെ പുലിക്കുട്ടികൾ. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി വിവിധ കോഴ്സുകൾക്ക് അഡ്മിഷൻ നേടാൻ തയ്യാറെടുത്തിരിക്കുന്ന പൂർവ്വവിദ്യാര്‍ത്ഥികളുടെ വാട്ട്സപ്പ് ഗ്രൂപ്പിലേക്ക് ഇവരുടെ ക്ലാസ് ടീച്ചറും ഇംഗ്ലീഷ് അധ്യാപികയും കൂടിയായിരുന്ന ലിജി ആന്റണി ” ഓണം ആയിട്ട് പരിപാടി എന്തെങ്കിലും വേണ്ടേ” എന്ന് മെസേജ് അയച്ചതാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. “comm onam 2.0” എന്ന പേരിൽ ഓണത്തിന്റെ സന്തോഷങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് , അതിമനോഹരമായ ഒരു കാവ്യശിൽപ്പമാണ് അവർ വിവിധ സ്ഥലങ്ങളിൽ ഇരുന്ന് ഓൺലൈനായി പങ്കെടുത്ത് പൂർത്തീകരിച്ചത് .
എല്ലാവരും ഓണാഘോഷമായി പല സ്ഥലങ്ങളില്‍ തിരക്കിലായതോടെ ഈ കൊറോണക്കാലത്ത് ഒരുമിച്ച് ഒന്നും ചെയ്യാന്‍ കഴിയാതായി. എന്നാൽ കുട്ടികൾ പിന്മാറിയില്ല. പൂക്കളിറുത്തും, ഓണക്കളികൾ കളിച്ചും, സദ്യ ഒരുക്കിയും ഓരോ വീട്ടിലിരുന്ന് അവരൊരു ഗംഭീര ഓണ വിരുന്നൊരുക്കുകയായിരുന്നു. ഇതിനായി ഒരു ദിവസം മാത്രമാണ് ചിലവായത് എന്നാണ് കുട്ടികളും എഡിറ്റര്‍മാരായ ജോയല്‍ ജോബിയും അര്‍ജുന്‍ ജി ജയചന്ദ്രനും അവകാശപെടുന്നതെങ്കിലും കാണുമ്പോള്‍ അത് അവിശ്വസനീയമാണ്.
കോർഡിനേറ്റർ : ലിജി ആന്റണി ( കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക)
എഡിറ്റിംഗ് :ജോയൽ ജോബി & അർജുൻ ജി ജയചന്ദ്രൻ
പങ്കെടുത്തവർ :അലീന ട്രീസ ഡൊമനിക്, സൈമ സണ്ണി, അമൃത അനിൽ, സോണിയ ജോർജ്, എലിസബത്ത് ജോഷി, ഡോണിയ മേരി റോയി, ശ്രീദേവി പി വി, മധുരിമ എം എസ്, ജോമ്സി ജോൺ, അനിജ മരിയ വർഗീസ്, റോസിറ്റ് മരിയ മാത്യു, അലൻ ജോർജ്, അർജുൻ ജി ജയചന്ദ്രൻ, അമിത അലക്സ്, ഗൗതമി പ്രദീപ്, സ്നേഹ സൂസൻ ജേക്കബ്, അഭിമന്യു എസ്, ഗോപിക ബി നായർ, ഫെലിക്സ് ജോസഫ്, ഫെലിക്സ് ഇമ്മാനുവൽ സിബി, അതുൽ തോമസ്, വിഷ്ണുരാജ്, ജെഫിൻ ഷാജി, സ്നേഹ സൂസൻ ഡോമിനിക്, നേഹ ലിസ് ജോസഫ്,, തെരേസ് ജോൺ.
