KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുമ്പാമ്പ് പിടിയിലായി

എരുമേലി: എരുമേലി വലിയതോടിന്റെ കരയിൽ ദേവസ്വം പറമ്പിൽനിന്ന്‌ പെരുമ്പാമ്പിനെ പിടികൂടി. പത്തടിയിലേറെ നീളവും 20 കിലോയോളം തൂക്കവുമുണ്ട്. 

കാടുനിറഞ്ഞ പ്രദേശത്തെ കരിങ്കൽക്കെട്ടിന് മുകളിൽ, കുളിക്കടവിലേക്ക് വെള്ളമെത്തിക്കുന്ന വലിയ ഇരുമ്പുകുഴലിന്റെ അടിയിൽക്കിടന്ന പെരുമ്പാമ്പിനെ കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് കണ്ടത്. 

വനപാലകർ പിടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുതവണ പെരുമ്പാമ്പ് തോട്ടിലേക്ക് ചാടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. അര മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ ചാക്കിലാക്കി. പിന്നീട് വനമേഖലയിലെത്തിച്ച് തുറന്നുവിട്ടു. 

error: Content is protected !!