KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുട്ടികളുടെ വീടുകളിൽ പായസം നൽകി അധ്യാപകർ

ചിറക്കടവ്: ചിറക്കടവ് ഗവ.എൽ.പി.സ്‌കൂൾ അധ്യാപകർ തിരുവോണപ്പായസവുമായി കുട്ടികളുടെ വീട്ടിൽ എത്തി. വാർഡംഗം കെ.ജി.രാജേഷ് രണ്ടാംക്ലാസ് വിദ്യാർഥി ആരുഷ് ആർ.നായർക്ക് പായസം നൽകി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പായസം വീട്ടിലെത്തിച്ചു. പ്രഥമാധ്യാപിക അംബിക, അധ്യാപകരായ കെ.ബി.ബബിത, അരുൺ മൈക്കിൾ, ടി.ആർ.ആതിര, പി.റ്റി.എ.ഭാരവാഹികളായ കെ.സി.സുനിൽ, രഘുകുമാർ, രാജേശ്വരി ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!