KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ നാൽവർ സംഘം വീട്ടിലെത്തി വെട്ടി പരിക്കേൽപിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ..

കാഞ്ഞിരപ്പള്ളി : കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ തിരുവോണദിവസം നാൽവർ സംഘം വീടുകയറി വെട്ടി പരിക്കേൽപിച്ചു. കാലിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതൃവവിന്റെ ഭാര്യയെയും , പിതാവിനെയും ആക്രമിച്ച ഗുണ്ടാ സംഘം ഒളിവിലാണ്.

ആനക്കല്ല് ഒന്നാം മൈൽ ഭാഗത്ത് താമസിക്കുന്ന മാത്യുവിന്റെ വീട്ടിൽ ഓണത്തിന്റെ ദിവസം രാത്രി പതിനൊന്നു മണിയോടെ നാലുപേർ അടങ്ങുന്ന സംഘം എത്തുകയായിരുന്നു. നേരത്തെ മാത്യുവുമായി വാക്കുതർക്കം ഉണ്ടാക്കിയ സംഘം, രാത്രിയിൽ വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. രാത്രി പതിനൊന്നോടെ ആനക്കല്ല് സ്വദേശിയുടെ നേതൃത്വത്തിൽ എത്തിയ സംഘം മാത്യുവിന്റെ വീട്ടിൽ എത്തി കതകും ജന്നലും തല്ലിപൊളിക്കുവാൻ ശ്രമിച്ചു . ബഹളം കേട്ട് പുറത്തിറങ്ങിയ മാത്യുവിനെ സംഘം ബലമായി പിടിച്ചു മുറ്റത്തിന്‌ പുറത്തേക്ക് കൊണ്ടുപോവുകയും, തുടർന്ന് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പിടിച്ചുമാറ്റുവാൻ ഓടിയെത്തിയ മാത്യുവിന്റെ ഭാര്യയെയും സംഘം ഉപദ്രവിച്ചു . ബഹളം കേട്ട് ഓടിയെത്തിയ മാത്യുവിന്റെ പിതാവിനെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷിട്ടിച്ച സംഘം, പിന്നീട് കടന്നുകളഞ്ഞു .

ഗുരുതരമായി പരിക്കേറ്റ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ സംഘത്തെ പിടികൂടുവാൻ പോലീസ് അന്വേഷണത്തിലാണ് . കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ ഗുണ്ടാസംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി ടൗണിൽ തിങ്കളാഴ്‌ച വൈകിട്ട് നാലുമണിക്ക് പ്രതിഷേധ യോഗം സംഘടിപ്പിക്കും

error: Content is protected !!