KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റോ ആന്റണി എം പി യുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്ററുകളും പൾസ് ഓക്സിമീറ്ററുകളും വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എം പി യുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാളകെട്ടി, വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും പൾസ് ഓക്സി മീറ്ററുകളും വിതരണം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം ബ്ലെസി ബിനോയി ഓക്സിജൻ കോൺസൻട്രേട്ടറുകളും പൾസ് ഓക്സി മീറ്ററുകളും ആരോഗ്യ പ്രവർത്തകർക്ക് നൽകികൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. ഡിസിസി അംഗം രഞ്ജു തോമസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിബു ദേവസ്യ, ആരോഗ്യ പ്രവർത്തകരായ ഡോ രാജേശ്വർ വിജയ്, ഡോ ജെഫിൽ ജാഫർ, ഡോ എബിൻ സണ്ണി, രജനി നായർ, രാജേഷ് ആർ, ഷാബുന എം എൻ, സാംസൻ ജോസ്, ആശുപത്രി വികസന സമിതി അംഗം സാബു കാളാന്തറ, കോൺഗ്രസ് ഭാരവാഹികളായ പി അശോക് ദാസ്, ബെന്നി ജോസഫ്, ടി ആർ രാജേന്ദ്രൻ തെക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!