KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു..

കാഞ്ഞിരപ്പള്ളി: ജനദ്രോഹനയങ്ങൾ നടപ്പിലാക്കി ഇന്ത്യൻ ജനതയുടെ മുതുകത്ത് ചവിട്ടുന്ന കേന്ദ്രസർ ക്കാരിനെതിരെ സൈക്കിൾ ചവിട്ടി യുവതയുടെ പ്രതിഷേധം.

അന്യായമായ ഇന്ധന വിലവർദ്ധനവിനെതിരെയും, തൊഴിലില്ലായ്മക്കെതിരെയും, കേരളത്തിന് വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെയും സെപ്റ്റം. 6 മുതൽ 10 വരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാർഥമാണ് കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്.

കാളകെട്ടിയിൽ സിപിഐ (എം) ലോക്കൽ സെക്രട്ടറി വി.ജി.ഗോപീകൃഷ്ണൻ റാലിഫ്ലാഗ് ഓഫ് ചെയ്തു.
ആനക്കല്ലിൽ നടന്ന സമാപന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.
സിപിഐ (എം)ഏരിയാ കമ്മറ്റിയംഗം വി.എൻ. രാജേഷ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിഷാദ് പി.എൻ , പ്രസിഡണ്ട് വിഷ്ണുപ്രസാദ്, ബ്ലോക്ക് കമ്മറ്റിയംഗം ധീരജ് ഹരി, സനീഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!