റവ. ഡോ. ആന്റണി നിരപ്പേലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഫണ്ടിന്റെ ഉദ്‌ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.
പെരുവന്താനം : അന്തരിച്ച റവ ഡോ ആന്റണി നിരപ്പേലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഫണ്ടിന്റെ ഉദ്‌ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. യോഗത്തിൽ കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണം നടത്തി.
പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റാങ്ക് നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ഫണ്ട് ഉമ്മൻചാണ്ടി എംജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ അഡ്വക്കറ്റ് പി ഷാനവാസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
A+ ജേതാക്കൾക്കുള്ള അവാർഡുകൾ നേടിയ വിദ്യാർഥികളെ പീരുമേട് എംഎൽഎ ശ്രീ വാഴൂർ സോമനും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. നൗഷാദ് പി.എം. ചേർന്ന് ആദരിച്ചു. റവ. ഡോ സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. വിജയം കരസ്ഥമാക്കിയ ജേതാക്കൾക്ക് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ . ജോർജ്കുട്ടി ആഗസ്തി, സെക്രട്ടറി ആന്‍റണി ജേക്കബ് കൊച്ചുപുരയ്ക്കൽ, ജോസ് ആന്‍റണി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷാന്റി മോൾ, ടീച്ചിങ് സ്റ്റാഫ് അംഗം ബേസിൽ പി എൻ , പി.ടി. എ പ്രസിഡന്‍റ് ചെറിയാൻ വി തോമസ് എന്നിവർ ആശംസകളും, വിദ്യാർത്ഥികളായ ശില്പ എസ് നായർ, നവീന ഗോപി, അമലു ആന്‍റണി എന്നിവർ മറുപടിപ്രസംവും പ്രിൻസിപ്പൽ ഇൻ-ചാർജ് ശ്രീ ബോബി കെ മാത്യു നന്ദിയും അർപ്പിച്ചു.