KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അധ്യാപക ദിനത്തിൽ ഗുരുക്കന്മാരെ ആദരിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

കാഞ്ഞിരപ്പള്ളി : അദ്ധ്യാപക ദിനത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി റിട്ടയർ ചെയ്ത അധ്യാപക ശ്രേഷ്ഠരെ അവരവരുടെ ഭവനങ്ങളിൽ എത്തി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിച്ചു.

മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ പി കെ അബ്ദുൽ കരീം, ബാബു റ്റി ജോൺ, ബെറ്റി സെബാസ്റ്റ്യൻ , പ്രൊഫ. തോമസ് പി ജോസഫ് പുലിക്കുന്നേൽ , കെ എസ് മീരാണ്ണൻകുട്ടി, പ്രൊഫ. പി ജെ വർക്കി, പ്രൊഫ. എലിസബത്ത് ജോബ്, കെ ജെ തോമസ് കൊച്ചുപറമ്പിൽ, പി.റ്റി. മാത്യു പുതുപ്പറമ്പിൽ, പ്രൊഫ. എം കെ ഫരീദ്, വി ഐ പുരുഷോത്തമൻ വാലാനിനിക്കൽ, എം കെ വിശ്വനാഥമേനോൻ എന്നീ മുതിർന്ന അധ്യാപകരെയാണ് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി എംഎൽഎ ആദരിച്ചത്.

അധ്യാപകലോകം സമൂഹത്തിന് വഴികാട്ടികളും, സാമൂഹിക പരിഷ്കർത്താക്കളും, വളരുന്ന തലമുറയുടെ മാർഗദർശികളും ആണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. മുഴുവൻ അധ്യാപകരുടെയും പ്രതിനിധികൾ ആയാണ് ഇവരെ ആദരിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിച്ചേർത്തു. ഇവരിൽ പി കെ അബ്ദുൽ കരീം, പ്രൊഫ. തോമസ് പി ജോസഫ് , കെ എസ് മീരാണ്ണൻകുട്ടി, പ്രൊഫ. പി ജെ വർക്കി, പ്രൊഫ. എലിസബത്ത് ജോബ് എന്നിവർ എംഎൽഎയുടെ ഗുരുഭൂതരുമാണ്.

error: Content is protected !!