മാർ കല്ലറങ്ങാട്ടിനെതിരേ പ്രതിഷേധ പ്രകടനം: പോലീസ് കേസെടുത്തു
കാഞ്ഞിരപ്പള്ളി: നർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനം നടത്തിയ മുസ്ലിം സംഘടനകൾക്കെതിരേ പോലീസ് കേസെടുത്തു.
കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മറികടന്നു പ്രതിഷേധം നടത്തിയതിനും കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനുമാണു കേസെടുത്തിരിക്കുന്നത്.