KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ മദ്യവില്പനശാല ഇനിമുതൽ പൊൻകുന്നത്ത്..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് പൊൻകുന്നത്തേക്ക് മാറ്റി സ്ഥാപിച്ചു. പൊൻകുന്നത്ത്‌ ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും 200 മീറ്റർ പിറകിലുള്ള കെട്ടിടത്തിലാണ് ഇനിമുതൽ ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ പ്രവർത്തിച്ചിരുന്ന ബിവറേജ് ഔട്ട്ലെറ്റ് പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അഞ്ചിലിപ്പയിലേക്ക് മാറ്റിയത്. അവിടെയും ശക്തമായ എതിർപ്പുകൾ ഉണ്ടായെങ്കിലും, ഏറെനാൾ മദ്യവില്പനശാല മുടക്കമില്ലാതെ അവിടെത്തന്നെ പ്രവർത്തിച്ചിരുന്നു. പിന്നീട് വയൽ ഭാഗത്തേക്ക് മാറ്റുവാൻ ശ്രമിച്ചുവെങ്കിലും, പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അവിടെനിന്നും മാറ്റേണ്ടിവന്നു.

error: Content is protected !!