KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ ഒക്‌ടോബർ 9ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ 2021 ഒക്‌ടോബർ 9 ശനിയാഴ്ച വെബ് കോൺഫറൻസായി ചേരും. വൈകുന്നേരം 4ന് ആരംഭിക്കുന്ന കൗൺസിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ.ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. സിഞ്ചെല്ലൂസും ചാന്‍സിലറുമായ റവ.ഡോ.കുര്യൻ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യൻ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിക്കും.

സമ്മേളനത്തില്‍ പ്രൊഫ.ബിനോ പി. ജോസ് പെരുന്തോട്ടം വിഷയാവതരണം നടത്തും. ചര്‍ച്ചകള്‍ക്ക് സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരിക്കും. ജോര്‍ജ്കുട്ടി ആഗസ്തി കൃതജ്ഞത അര്‍പ്പിക്കും. വിവിധ കമ്മീഷന്‍ സെക്രട്ടറിമാരായ അഡ്വ. എബ്രാഹം മാത്യു പന്തിരുവേലി, പ്രൊഫ. എം.എം. ജോര്‍ജ് മുത്തോലി, പ്രൊഫ. റോണി കെ. ബേബി, പ്രൊഫ. ബിനോ പി. ജോസ്, പി.എസ്. വര്‍ഗീസ് പുതുപ്പറമ്പില്‍, സണ്ണി എട്ടിയില്‍, വി. ജെ. തോമസ് വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കുമെന്നും വിവിധങ്ങളായ ആനുകാലിക വിഷയങ്ങള്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

error: Content is protected !!