കുട്ടികളിലെ പഠന – സ്വഭാവ – വൈകാരിക തലങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിനായി കൂവപ്പള്ളി ഹോളിക്രോസ്സിൽ സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് നടത്തപ്പെടുന്നു
കാഞ്ഞിരപ്പള്ളി : കൗമാരക്കാരിൽ, മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ മൂലം മാനസിക വിഭ്രാന്തിയും, ആത്മഹത്യയും അപകട മരണങ്ങളും കൂടി വരുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് ശരിയായ ദിശാബോധം നൽകി, അവർക്ക് ശാസ്ത്രീയമായ കൗൺസിലിംഗ് നടത്തി അവരെ നേർവഴിക്കു നടത്തുന്നതിനായി കൂവപ്പള്ളി ഹോളിക്രോസ്സ് ആശുപത്രിയിലെ Child -Adolescent Guidance & Counselling വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠന – സ്വഭാവ – വൈകാരിക തലങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിനായി സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതാണ്. ലോകമാനസികാരോഗ്യദിനം ഒക്ടോബർ 10 ന് ആചരിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 10,11,12,13 തിയതികളിൽ കൂവപ്പള്ളി ഹോളിക്രോസ്സ് ആശുപത്രിയിൽ വച്ച് നടത്തപെടുന്ന ടെസ്റ്റുകൾ പൂർണമായും സൗജന്യമായിരിക്കും .
പരിമിതമായ മാനസികാരോഗ്യ കേന്ദ്രങ്ങളുള്ള നമ്മുടെ രാജ്യത്ത് കോവിഡ് 19 എന്ന പകർച്ച വ്യാധി ലോകമെമ്പാടും ജനങ്ങളിൽ ഭയം ഉളവാക്കുകയും ശരീരികാരോഗ്യത്തിന് പോലും ചികിത്സ തേടാൻ ഭയപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുൾപ്പെടെ മുതിർന്നവർ വരെ സ്വന്തം വീടുകളിൽ ഒതുങ്ങി കൂടുന്ന അവസ്ഥയായി മാറിയിരിക്കുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെയയധികം ബാധിച്ചിരിക്കുന്നു. അതിനാൽ ഇത്തരം ശാസ്ത്രീയമായ കൗൺസിലിംഗുകൾ കുട്ടികൾക്ക് അത്യാവശ്യമാണെന്ന് സെന്റററിന്റെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിക്ടറിൻ പറഞ്ഞു .