പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ്: കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരികൾ തെളിച്ചു പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി: ഉത്തർപ്രദേശിലെ ലക്കിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോയ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അകാരണമായി അറസ്റ്റ് ചെയ്ത യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ മെഴുകുതിരികൾ തെളിച്ചു. മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന ഐക്യദാർഢ്യ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ ഉദ്ഘാടനം ചെയ്തു.

ഡി സി സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ പി പി എ സലാം പറയ്ക്കൽ, ഷെജി പാറയ്ക്കൽ, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് ആക്റ്റിംഗ് പ്രസിഡന്റ് നെ സീമ ഹാരിസ്, ജോബ് കെ വെട്ടം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, ഷിനാസ് കിഴക്കയിൽ, സജി ഇല്ലത്തുപറമ്പിൽ, ബെന്നി ജോസഫ് കുന്നേൽ, ജോർജുകുട്ടി മല്ലപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!