ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയിൽ വ്യാപക നാശനഷ്ടം, പെരുവന്താനത്ത് മണ്ണിടിച്ചിൽ

മുണ്ടക്കയം: തിങ്കളാഴ്‌ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയിൽ വ്യാപക നാശനഷ്ടം. മേഖലയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി.

ദേശീയപാതയിൽ മുപ്പത്തിയഞ്ചാം മൈൽ മുതൽ ചുഴിപ്പ് വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ വൻ മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എട്ട് കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. മുറിഞ്ഞപുഴയിൽനിന്ന്‌ പാഞ്ചാലിമേട് പാലൂർക്കാവ് വഴി മുപ്പത്തിയഞ്ചാം മൈലിലേക്ക്‌ ഗതാഗതം തിരിച്ചുവിട്ടു.

ശക്തമായ മഴയെ തുടർന്ന് പെരുവന്താനം പോലീസ് സ്റ്റേഷനിൽ വെള്ളം കയറി. പാവനാടിയാൽ വിനോജിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണ് വീടിനുമുൻപിൽ പാർക്കുചെയ്ത കാർ ഭാഗികമായി തകർന്നു.. ഫയർഫോഴ്സും ഹൈവേ പോലീസും ചേർന്ന് തീവ്രശ്രമത്തിനൊടുവിൽ ഗതാഗതം പുനസ്ഥാപിച്ചു.
മേഖലയിൽ മഴ തുടരുന്നതിനാൽ മലയോര മേഖലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!