KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഐശ്വര്യം ചൊരിഞ്ഞ് പൊൻകുന്നം പുതിയകാവ്

 

പുതിയകാവ് ദേവീക്ഷേത്രം

പൊൻകുന്നം : നവരാത്രി പ്രഭയിലാണ് പുതിയകാവ് ദേവീക്ഷേത്രം. പൊൻകുന്നം എൻ.എസ്.എസ്. യൂണിയന്റെ ചുമതലയിലുള്ള ക്ഷേത്രം പൊൻകുന്നം ബസ് സ്റ്റാൻഡിനോട് ചേർന്നാണ്. വടക്കേനടയിൽ ശാസ്താക്ഷേത്രവുമുണ്ട്. ഗണപതി, യക്ഷി, രക്ഷസ്, നാഗരാജാവ്, നാഗയക്ഷി എന്നിവയാണ് മറ്റ് ഉപദേവപ്രതിഷ്ഠകൾ. കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയാണ് തന്ത്രി. 

കുംഭഭരണി പ്രധാന ഉത്സവമായി കൊണ്ടാടുന്ന ക്ഷേത്രത്തിൽ നവരാത്രി പ്രധാന ആഘോഷമാണ്.

കോവിഡ് നിയന്ത്രണങ്ങൾമൂലം നവരാത്രി സംഗീതോത്സവം ഇത്തവണയില്ല. നവരാത്രി ഭാഗമായി ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ദുർഗാഷ്ടമിക്ക് പൂജവെയ്പും വിജയദശമി നാളിൽ വിദ്യാരംഭവുമുണ്ട്. ഫോൺ-9446224454, 9946556998.

error: Content is protected !!