സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് പാറത്തോട്ടിൽ തുടക്കമായി

ആനക്കല്ല്:- മൃഗസംരക്ഷമ വകുപ്പ് ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതി പ്രകാരം കുളമ്പുരോഗം തടയുന്നതിനായി പ്രതിരോധ കുത്തിവെയ്പ്പിന്റെ പാറത്തോട് പഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം മികച്ച ക്ഷീരകർക കൂടിയായ 17-ാം വാർഡ് മെമ്പർ ജിജിമോൾ ഫിലിപ്പിന്റെ പശുക്കൾക്ക് കുത്തിവെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നിർവ്വഹിച്ചു. നാല് മാസവും, അതിന് മുകളിലും പ്രായമുള്ള പശുവർഗ്ഗങ്ങളിലെ എല്ലാ ഉരുക്കളേയം സൗജന്യമായി ക്ഷീരകർഷകരുടെ വീടുകളിലെത്തി കുത്തിവെയ്പ് നടത്തുകയാണ്. സൗജന്യവും, സുരക്ഷിതവും, നിയമാനുസൃതവും ആയി നടത്തുന്ന ഇൗ പ്രതിരോധ കുത്തിവെയ്പ് പാറത്തോട് പഞ്ചായത്ത് വെററനറി ഡോക്ടർ അജ്ഞുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ടീം ആണ് നടപ്പിലാക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കകുഴി, വിമല ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജിജിമോൾ ഫിലിപ്പ്, സുജിലൻ.കെ.പി, ബീനാ ജോസി തുടങ്ങിയവർ പ്രസംഗിച്ചു. ഒക്ടോബർ 6-ാം തീയതി മുതൽ നവംബർ 3 വരെയുള്ള കാലയളവിൽ പഞ്ചായത്തിലെ മുഴുവൻ പശു-എരുമ വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങളെയും കുത്തിവെയ്പ് പൂർണ്ണമാക്കും.
error: Content is protected !!