ഡോ. ജെ. പ്രമീളാദേവി രണ്ടാം തവണയും ബിജെപി വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി : ദേശീയ അന്തർദേശീയ തലത്തിൽ പ്രസിദ്ധയായ, സംസ്ഥന വനിതാ കമ്മിഷൻ മുൻ അംഗം ഡോ. ജെ.പ്രമീളാദേവിയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി രണ്ടാം തവണയും തെരെഞ്ഞെടുത്തു.
മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ബ്രിട്ടീഷ് പാർലമെന്റിന്റെ വുമൺ അച്ചീവർ ഓഫ് ദി ഇയർ 2015 പുരസ്‌കാരം ലഭിച്ചിട്ടുള്ള ജെ. പ്രമീളാദേവി, ഐക്യരാഷ്ട്രസഭയുടെ സമാധാന സ്ഥാപനസമിതിയിൽ ഏഷ്യയെ പ്രതിനിധീകരിച്ച് സമാധാന പ്രവർത്തകയായി നിരവധി രാജ്യങ്ങളിൽ സ്തുത്യർഹമായ വിധത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
വാഴൂർ എസ്. വി. ആർ. എൻ. എസ്. എസ്. കോളേജ് ഉൾപ്പെടെ വിവിധ എൻ. എസ്. എസ് കോളേജുകളിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനം ചെയ്തിട്ടുള്ള ഡോ. പ്രമീളാദേവി, കേരളാ കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യുറോ അംഗം, കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും മൂല്യനിർണയം നടത്തി ഗ്രേഡ് നൽകുന്ന നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ അംഗം, IGNOU വിന്റെ നാഷണൽ സ്റ്റഡി വിഭാഗം കോർഡിനേറ്റർ, മഹാത്മാഗാന്ധി സർവലകശാലയുടെ ആന്റി ഹരാസ്സ്മെന്റ് സെൽ വിഭാഗം കൺവീനർ എന്നീ നിലകളിൽ വളരെ പ്രശസ്തമായ രീതിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
മികച്ച പ്രസംഗികയും, എഴുത്തുകാരിയും, യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എൻ പീസ് കമ്മിറ്റിയംഗവുമാണ് പ്രമീളാദേവി. ഇംഗ്ലീഷിലും മലയാളത്തിലുമായി ആറ് മലയാളം കവിത സമാഹാരങ്ങളും മൂന്ന് ഇംഗ്ലീഷ് കവിത സമാഹാരങ്ങളും ഉൾപ്പെടെ, അൻപതിലധികം പുസ്തകങ്ങളുടെ രചയിതാവായ ജെ. പ്രമീളാദേവി ആറ് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . കേരള സാഹിത്യ അക്കാദമിയുടെ യുവ കവിയ്ക്കുള്ള പുരസ്‌കാരം ഉൾപ്പെടെ 12 സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
ഡോ. പ്രമീളാദേവിയുടെ വീട് കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ്. ഭർത്താവ് പ്രൊഫ പി എസ് ശശിധരൻ, വാഴൂർ എൻഎസ് എസ് കോളേജിൽ കോമേഴ്‌സ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയർ ചെയ്തു. രണ്ട് പെൺമക്കളിൽ ഒരാൾ അമേരിക്കയിലും, മറ്റൊരാൾ ബാംഗ്ലൂരിലും താമസിക്കുന്നു.