KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്ത് അംഗം ഇ. ജെ ബിനോയിക്ക് ട്രെയിൻ യാത്രയ്ക്കിടയിൽ ഹൃദയാഘാതം; ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു ; ICU വിൽ പ്രവേശിപ്പിച്ചു.

.

എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം ഇ. ജെ ബിനോയിക്ക് ട്രെയിൻ യാത്രയ്ക്കിടയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണു . ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്വകാര്യ ആവശ്യത്തതിനായി രാജസ്ഥാനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ട്രെയിനിൽ വച്ച് പഞ്ചായത്തംഗം കുഴഞ്ഞുവീണത് .ഭാര്യയും ഒപ്പമുണ്ടായിരുന്നു.

ബിനോയിലെ ഷൊർണൂർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് വാണിയംകുളം പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് അടിയന്തിരമായി ആൻജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു . നിലവിൽ അദ്ദേഹം ICU വിൽ നിരീക്ഷണത്തിലാണ്.

error: Content is protected !!