KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി : യുപിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം സംഘടനയുടെ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി ഉദ്‌ഘാടനം ചെയ്തു. റജീനാ റഫീഖ്, ഷക്കീലാ നസീർ , വിദ്യാ രാജേഷ്, സുപ്രഭാ രാജൻ എന്നിവർ സംസാരിച്ചു.

ഇതേ ആവശ്വ മുന്നയിച്ച്‌ കേരളാ സ് റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി പോസ്റ്റാഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തി. ഏരിയാ സെക്രട്ടറി വി എൻ പീതാംബരൻ ഉൽഘാടനം ചെയ്തു. വി ഐ അജിഅധ്യക്ഷനായി. ടി പി തൊമ്മി , പി കെ ബാബു, വി ഡി ബാബു , കെ ടി വർഗീസ്, സുബൈർ എനിവർ സംസാരിച്ചു.

error: Content is protected !!