KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് കാറിൽ കെ.എസ്.ആർ .ടി.സി.ബസ്സിടിച്ച് റിട്ട. അധ്യാപകന് പരിക്ക്

പൊൻകുന്നം: കാറിൽ കെ.എസ്.ആർ .ടി.സി. ബസ്സിടിച്ച് കാർ യാത്രക്കാരനായ റിട്ട അധ്യാപകന് പരിക്ക്. കെ.കെ.റോഡിൽ പൊൻകുന്നം പഴയചന്തയ്ക്ക് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ തലയ്ക്ക് കാര്യമായി പരിക്കേറ്റ കൊപ്രാക്കളം മണ്ഡപത്തിൽ എം എം ജോസഫിനെ കാരിത്താസ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകനാണ് പരിക്കേറ്റ എം എം ജോസഫ്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുവാനായി, വീട്ടിൽ നിന്നും കാർ മെയിൻ റോഡിലേക്ക് ഇറക്കിയപ്പോഴായിരുന്നു കാറിൽ ബസ്സ് ഇടിച്ചത് .

error: Content is protected !!