കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി
കാഞ്ഞിരപ്പള്ളി : കേന്ദ്ര സർക്കാരിന്റെ കർഷക മർദ്ദന നയത്തിനെതിരെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി. സംഘടനയുടെ ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ട റി കെ രാജേഷ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി പി ഇസ്മായിൽ, എസ് ഷാജി, സജിൻ വട്ടപ്പള്ളി, ടി എസ് കൃഷ്ണകുമാർ , ലതാ എബ്രഹാം, കെ എൻ ദാമോദരൻ, പി കെ നസീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, നസീർ ഖാൻ, എൻ സോമനാഥൻ , അബ്ദുൽ റസാഖ്, ജോസ് മടുക്കകുഴി, ജോർജുകുട്ടി എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് ജി.സുനിൽകുമാർ അധ്യക്ഷനായി.