KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാർക്കിങ്ങിനായി പിന്നോട്ടെടുത്ത ലോറിയിടിച്ച് വയോധികൻ മരിച്ചു

മുണ്ടക്കയം.: പാർക്കിങ്ങിനായി പിന്നോട്ടെടുത്ത ലോറിയിടിച്ച് കാൽ നടയാത്രക്കാരനായ വയോധികൻ മരണപെട്ടു . മടുക്ക പാറമട പൂതക്കുഴി ഇബ്രാഹിം(85) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെ മടുക്ക പാറമടയ്ക്ക് സമീപമായിരുന്നു അപകടം.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഇബ്രാഹിമിനെ മുണ്ടക്കയം കോരുത്തോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എത്തിയ ടിപ്പർലോറി റോഡരികിലേക്ക് നിർത്തിയിടാൻ പിന്നോട്ടെടുത്ത സമയത്ത് ഇബ്രാഹിമിനെ ഇടിച്ച് ഇടുകയും, ലോറിയുടെ അടിയിൽ അപാകപ്പെടുകയും ആയിരുന്നു. . സംഭവ സ്ഥലത്തുവെച്ചുതന്നെ ഇബ്രാഹിം മരണപ്പെട്ടു. പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം ലോറിയുടെ അടിയിൽ നിന്നും എടുത്തത്. . സംസ്കാരം നടത്തി. ഭാര്യ: മറിയം ബീവി, മക്കൾ : നജീബ്, ജാസ്മി. മരുമകൻ : അലിയാർ.

error: Content is protected !!