പുത്തൻവീട്ടിൽ P A അബ്ദുൽ മജീദ് (89)നിര്യാതനായി

കാഞ്ഞിരപ്പള്ളി ആനക്കല്ല് പുത്തൻവീട്ടിൽ   പരേതനായ ഇബ്രാഹിംകുട്ടി ലബ്ബയുടെ മകൻ P A അബ്ദുൽ മജീദ്  (89)നിര്യാതനായി .ഭാര്യ കാഞ്ഞിരപ്പള്ളി പറമ്പിൽ കുടുബാംഗം ഷെരീഫാ ബീവി.
മക്കൾ :ഷമീം അലിയാർ , ഹിസ, നസീം, നിസാം, അബ്ദുൽ റഹീം.
മരുമക്കൾ :അലിയാർ കേനിയ, നുഉമാൻ ചേനപ്പാടി, താജുദ്ധീൻ കോട്ടയം, സുമ്മയ്യ ഈരാറ്റുപേട്ട, രഹിബ കോട്ടയം,

കബറടക്കം ഒരുമണിക്ക് കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തു ഖബർസ്ഥാനിൽ.  ജമാഅത്തെ ഇസ്ലാമി അംഗം,ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം. കാഞ്ഞിരപ്പള്ളി പ്രാദേശിക അമീർ,  ഇസ്ലാമിക് എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ . കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് കമ്മിറ്റി അംഗം,  മാനവ സൗഹൃദ വേദി പ്രസിഡണ്ട്, ഇസ്ലാമിക് മിഷൻ ചെയർമാൻ, ഖുർആൻ സ്റ്റഡി സെന്റർ ചെയർമാൻ, ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ , ആനക്കല്ല് എൽപി സ്കൂൾ അധ്യാപകൻ, എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.  കോട്ടയം ജില്ലയിൽ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചു.

error: Content is protected !!