KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ വാൻ മഴയത്ത് തെന്നി നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ച് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്

ഇളങ്ങുളം: പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം രണ്ടാം മൈൽ ജംഗ്ഷനു സമീപം ഗുഡ്സ് വാൻ മഴയത്ത് റോഡിൽ തെന്നി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ഭിത്തിയിലുമിടിച്ച് മറിഞ്ഞു. ഡ്രൈവർ പെരുമ്പാവൂർ വളവനാൽ പറമ്പിൽ അനന്തു (25), സെയിൽസ്മാൻ പള്ളുരുത്തി പൊറശേരിപറമ്പ് മിഥുൻ ദാസ് (36) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, പൊൻകുന്നം മേഖലകളിലെ കടകളിൽ സ്പെയർ പാർട്സ് ഇറക്കിയ ശേഷം പാലാ വഴി നാട്ടിലേക്കു മടങ്ങും വഴിയാണ് രണ്ടാം മൈലിലെ വളവിൽ വാൻ റോഡിൽ നിന്ന് തെന്നിപോയത്. ഈ സമയം നല്ല മഴയുമുണ്ടായിരുന്നു. ആദ്യം വലതു വശത്തെ 11 കെ.വി. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം സമീപത്തെ വീട്ടിലേയ്ക്ക് ഉള്ള നടയിലിച്ച് വട്ടം മറിയുകയായിരുന്നു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു

error: Content is protected !!