ദേശീയപാതയിൽ 100 മീറ്ററിനിടെ 10 കുഴി; വെട്ടിക്കാൻ ശ്രമിച്ചാൽ അപകടവും

പൊൻകുന്നം ∙ നൂറു മീറ്ററിനുള്ളിൽ കുഴികളുടെ എണ്ണം 10. ദിവസം കഴിയുന്തോറും വലുപ്പം കൂടുകയും ചെയ്യുന്നു. ദേശീയപാത 183ൽ പൊൻകുന്നം കെവിഎംഎസ് ജംക്‌ഷൻ മുതൽ പൊൻകുന്നം സഹകരണ ബാങ്ക്പടി വരെയുള്ള ഭാഗത്താണു ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുഴിയായത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്നുണ്ടെങ്കിലും പെട്ടെന്നു തകരുകയാണ്.

ഇവിടെ അപകടങ്ങൾ പതിവാണ്. ഞായറാഴ്ച രാത്രി സ്കൂട്ടറും കാറും തമ്മിൽ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിലും വില്ലൻ കുഴികളാണ്. കുഴി ഒഴിവാക്കാനായി സ്കൂട്ടർ യാത്രക്കാരൻ ശ്രമിക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ തിട്ടയിലിടിച്ചു റോഡിൽ തലകീഴായി മറിഞ്ഞു. ജല അതോറിറ്റിയുടെ ടൗണിലെ ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പാണ് അടിക്കടി പൊട്ടുന്നത്.

error: Content is protected !!